Wednesday, April 9, 2014

മധുരമുള്ള വോട്ടോര്‍മകള്‍


രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം വോട്ടിന് മറ്റൊരു വശം കൂടിയുണ്ട്,
വര്‍ഷത്തിലൊരിക്കല്‍ വരുന്ന പെരുന്നാള്‍, ഓണം, ക്രിസ്തുമസ് പോലോത്ത ആഘോഷ ദിവസങ്ങള്‍ പോലെ, ഒരു പക്ഷെ, അവയെക്കാള്‍ മധുരം നല്‍കാറുണ്ട് അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒന്നോ രണ്ടോ തവണ വരുന്ന വോട്ട് ദിവസത്തിന്,
ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും ഇടമില്ലാത്തതാണ് കുഞ്ഞുന്നാളിലുള്ള വോട്ടോര്‍മകള്‍ക്ക്.
വീട് പോളിംഗ് ബൂത്തിനടുത്ത് തന്നെയായത് കൊണ്ടും ഉപ്പ അത്യാവശ്യം രാഷ്ട്രീയത്തിലിടപെടുന്നത് കൊണ്ടും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒരു ആഘോഷത്തിന്‍റെ പ്രതീതിയാവും വീട്ടില്‍.
ആഴ്ചകള്‍ക്ക് മുമ്പെ ആളെ ചേര്‍ക്കാനും വിട്ട് പോയവരെ തെരഞ്ഞ് പിടിക്കാനും മരിച്ചവര്‍, ഗള്‍ഫുകാര്‍ തുടങ്ങിയവരെ അടയാളപ്പെടുത്താനും കല്യാണം കഴിച്ച് പോയ പെണ്ണുങ്ങളുടെയൊക്കെ അഡ്രസ് തേടിപ്പിടിച്ച് വോട്ടുറപ്പിക്കാനുമായി എല്ലാം കൂടി ജഗപൊഗയായിരിക്കും.
തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് രാത്രി ഉറക്കം കുറവായിരിക്കും,
ഏതാണ്ട് പെരുന്നാള്‍ രാത്രി പോലെ തന്നെ,
നാളെ ധരിക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ ഫോട്ടവും ചിഹ്നവും പതിച്ച തൊപ്പിയും, ബാഡ്ജും എല്ലാം ശരിയാക്കിവെച്ചിട്ടുണ്ടാവും,
വോട്ടുദിവസം ബൂത്തിലിരിക്കാന്‍ വലിയവരെക്കാള്‍ ആവേശമുണ്ടാകും, നാസ്തയും ഉച്ചച്ചോറുമൊക്കെ പാര്‍ട്ടിക്കാരെ വകയായിരിക്കും, അന്നത്തെ സാമ്പാറിനും മീന്‍കറിക്കും പ്രത്യേക ടേസ്റ്റാണ്. അതിനൊക്കെ സജീവസാന്നിദ്ധ്യമായിരിക്കും കുട്ടികള്‍,
പ്രവാസിക്ക് വോട്ടചെയ്യാനവസരം വേണമെന്ന് പറയുന്നത് ഇത് കൊണ്ടൊക്കെത്തന്നെയാണെന്ന് ഞാന്‍ വിചാരിക്കുന്നു,
നിറമുള്ള കുഞ്ഞോര്‍മകള്‍ പൊടിതട്ടിയെടുക്കാന്‍ ഒരു ദിനം, അത്രമാത്രം....
അല്ലാതെ ഭരണചക്രം തിരിച്ച് സായൂജ്യമടയാനൊന്നുമല്ല....

2 comments:

  1. വോട്ട് സമയത്തൊന്നും ഞാന്‍ നാട്ടിലില്ല. അതുകൊണ്ട് വോട്ട് ചെയ്യേണ്ടിവന്നിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ വോട്ട് ചെയ്യുമോ? അപ്പോഴും ഇല്ല

    ReplyDelete
    Replies
    1. അതെന്താ അജിത്തേട്ടാ അരാഷ്ട്രീയ വാദിയാണോ :P

      Delete