കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അപാരമായ മനക്കരുത്തോടെയും നിശ്ചയ ധാര്‍ഢ്യത്തോടെയും ഒറ്റയാള്‍ സമരം നടത്തിയ ജസീറ എന്ന "ആണ്‍കുട്ടി"യെ അഭിമാനത്തോടെ തന്നെയാണ് നോക്കിക്കണ്ടത്.
മാധ്യമശ്രദ്ധയേതുമില്ലാത്ത സയത്തും പിന്നീട് കേരളമൊന്നടങ്കം ശ്രദ്ധിച്ചപ്പോഴും നിങ്ങളുയര്‍ത്തിപ്പിടിച്ച ആശയത്തെ ഏവരും പിന്തുണച്ചു.
ഒരു പെണ്ണൊരുത്തി സെക്രട്ടറിയേറ്റ് നടയിലും പിന്നീട് ജന്ധര്‍മന്ദിറിലും ഒറ്റക്ക് സമരം ചെയ്യുന്നതിനെ പരിഹാസത്തോടെയും,
മക്കളുടെ പഠനം മുടങ്ങുന്നെന്ന് പറഞ്ഞ് മാനുഷിക വാദമുന്നയിച്ച് കപട ആദര്‍ശബോധത്തോടെയും പലരും സമരത്തെ എതിര്‍ക്കുകയുണ്ടായി.
എന്നിട്ടും കേരളം നിങ്ങളോടൊപ്പം നിന്നു...
ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മക്കളെയും അണച്ചുപിടിച്ച് നിങ്ങളിരിക്കുന്ന ചിത്രം ഇന്നും ഉള്‍ക്കിടിലത്തോടെയല്ലാതെ ഞങ്ങള്‍ക്ക് നോക്കിക്കാണാനാകുന്നില്ല,
നിങ്ങളെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വന്നവരൊക്കെ തിരിച്ച് ഹോട്ടല്‍ മുറികളില്‍ പോയി സസുഖം ഉറങ്ങിയപ്പോഴും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന് വേണ്ടി താങ്കള്‍ നില കൊണ്ടു.
അവസാനം മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി വിജയശ്രീലാളിതയായി തിരിച്ച് വന്നപ്പോള്‍ അത് ജനങ്ങളുടെ വിജയമായി ഞങ്ങള്‍ കണ്ടു.
എന്നാല്‍ ചിറ്റില്ലപ്പിള്ളിയെന്നൊരു "ലോക്കല്‍" വ്യവസായിയുടെ വീട്ടുപടിക്കല്‍ അതും അഞ്ചുലക്ഷം രൂപക്ക് വേണ്ടി കുത്തിയിരുന്നപ്പോള്‍ ഇത്തയെ ഇത്രയും കാലം പിന്തുണച്ചവരുടെ മനസ്സില്‍ അല്‍പം നീരസം ഉണ്ടായോ എന്നൊരു സംശയം,
മാത്രവുമല്ല ഇത്രയും വലിയൊരു സമരം ജയിച്ചു വന്ന താങ്കള്‍
ഒരു സമ്മാനത്തിന്‍റെ പേരില്‍ സമരം ചെയ്യുന്നെന്നൊക്കെ പറയുമ്പോള്‍....
വേണ്ടില്ലായിരുന്നു ഈ എടുത്തുചാട്ടം....
ന്യായീകരണങ്ങള്‍ പലതുമുണ്ടാകാം,
(സമ്മാനം നല്‍കുമെന്ന് പറഞ്ഞത് പിന്‍വലിപ്പിക്കാനാണെന്ന ന്യായമടക്കം)
ഇത്രയൊക്കെപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ....
കാരണം ജസീറയും കുട്ടികളും ഡല്‍ഹിയിലെ തണുപ്പില്‍ വിറങ്ങലിച്ച് സമരം ചെയ്യുമ്പോള്‍ ഞാന്‍ സുഖസുന്ദരമായി കിടന്നുറങ്ങിയവനാണ്...

No comments:
Post a Comment