ഒരു നോമ്പിനായിരുന്നു സംഭവം,
ഉള്ള്യേരിയിലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകവേ കൊയിലാണ്ടിയിലേക്കുള്ള ബസ്സിലായിരുന്നു യാത്ര
നോമ്പ് തുറക്കാന്‍ അല്‍പസമയം കൂടിയേ ബാക്കിയുള്ളു,
ഉള്ള്യേരിയില്‍ നിന്ന് നോമ്പ് തുറക്കാനുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സില്‍ കയറി,
ബസ് പകുതി പിന്നിട്ടിട്ടേയുള്ളു,
ഭയങ്കര തിരക്കും,
നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒന്നിരിക്കാന്‍ സീറ്റ് കിട്ടിയാല്‍.....
അതാ, മുന്നിലൊരുവന്‍ എണീക്കാനൊരുങ്ങുന്നു,
സീറ്റ് കിട്ടി,
ബസ്സ് ഒരു സ്റ്റോപ്പ് പിന്നിട്ടിട്ടേയുള്ളു,
രണ്ട് സീറ്റ് പിന്നില്‍ നിന്നൊരാള്‍ തോണ്ടുന്നു,
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു വൃദ്ധന്‍,
കറുത്ത മുണ്ടുടുത്ത് കഴുത്തില്‍ മാലയും ധരിച്ചിട്ടുണ്ട്,
ശബരിമലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും,
എന്നോട് പറഞ്ഞു,
മോനെ, മുട്ട് വേദനയാണ്, നില്‍ക്കാന്‍ വയ്യ,
നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എഴുന്നേറ്റ് കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍,
മാത്രവുമല്ല, അയാളുടെ അടുത്തുള്ള സീറ്റിലൊക്കെ കൊറേ പേര്‍ ഇരിക്കുന്നുണ്ട്,
എന്നിട്ടും എന്നോട് തന്നെ,
എന്നാലും എഴുന്നേറ്റ് കൊടുത്തു,
ആ വൃദ്ധന്‍ അവിടെ ഇരുന്നു
പിന്നെ കൊയിലാണ്ടി എത്തുന്നത് വരെ നിന്നനില്‍പില്‍,
ഇറങ്ങാന്‍ നേരത്ത് അയാള്‍ വരുന്നുണ്ട് എന്‍റടുത്തേക്ക്,
എന്നിട്ടെന്നോട് പറയാ,
മോനേ, കാല് കൊണ്ട് വയ്യാഞ്ഞിട്ടാ,
സീറ്റിലിരിക്കുന്നവരുടെയൊക്കെ മുഖത്ത് നോക്കി, ആരും എണീറ്റ് തരുന്ന ലക്ഷണമില്ല, മോന്‍റെ വേഷവും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ എഴുന്നേറ്റ് തരുമെന്ന് തോന്നി,
അത് കൊണ്ടാ മോനോട് തന്നെ പറഞ്ഞത്,
ജീവിതത്തില്‍ കിട്ടിയ വലിയൊരു അംഗീകാരം.....

No comments:
Post a Comment