പ്രവാസികള്‍ എപ്പോഴും കൈയ്യില്‍ കരുതിവെക്കേണ്ടതാണ് നാട്ടിലേക്കുള്ള ടിക്കറ്റിന്‍റെ കാശ്,
ഏത് സമയത്താണെന്നറിയില്ല,
നാട്ടില്‍ നിന്ന് വിളി വരുന്നത്,
ഉറ്റവരുടെ ഉടയവരുടെ മരണ വാര്‍ത്തയുമായി,
ഇന്നലെ അശ്റഫ് പടിഞ്ഞാറത്തറ തന്‍റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോഴാണ് ഇത് കൂടുതല്‍ ബോധ്യമായത്,
ലീവ് കഴിഞ്ഞ് തിരിച്ചെത്തി കുറച്ച് ദിവസമേ ആയിട്ടുള്ളുവത്രെ, അവന്‍റെ സഹമുറിയനായ സുഹൃത്ത്...
ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികളുടെ ബാലന്‍സ് എത്രയാണെന്ന് പറയേണ്ടതില്ലല്ലോ,
പലപ്പോഴും തിരിച്ച് വരേണ്ട കാശ് പോലും കടം വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും.
ഇിവിടെയെത്തിയാല്‍ അടുത്ത മാസത്തെ ശമ്പളം കിട്ടുന്നത് വരെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ അടുത്ത് നിന്ന് കടം വാങ്ങി വേണം ചെലവ് കഴിക്കാന്‍,
പലപ്പോഴും ഇത്തരം അവസരങ്ങളില്‍ നേരത്തെ പറഞ്ഞപോലെയുള്ള അടിയന്തര ഫോണുകള്‍ അഥവാ മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ താങ്ങാവുന്നതിലപ്പുറമായിരിക്കും ....
ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കാന്‍ സുഹൃത്തുക്കളും കുടുംബക്കാരും ഉണ്ടാവാറുണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല,
ഇനി നാട്ടിലേക്ക് വിമാനം കയറാനുള്ള ചെലവും മറ്റും റെഡിയായാലും വിസ, എക്സിറ്റ് പോലോത്ത പ്രശ്നങ്ങള്‍ വേറെയും,
ചിലപ്പോള്‍ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടാവും, പുതുക്കിയിട്ടുണ്ടാവില്ല,
എക്സിറ്റിനായി കഫീലുമായി ബന്ധപ്പെട്ടാല്‍
കഫീല്‍ യാത്രയിലോ മറ്റോ ആയിരിക്കും,
അവസാനം വേദനകള്‍ കടിച്ചിറക്കി
തലയിണയില്‍ കണ്ണീരൊപ്പേണ്ടി വരും.....
പ്രവാസികളുടെ ദുഃഖങ്ങളില്‍ ഏറ്റവും വേദനാജനകമായ ഒന്നാണിത്.
ഉറ്റവരുടെയും ഉടയവരുടെയും മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട്ടുകാരും കുടുംബക്കാരുമൊക്കെ റൂമിലേക്ക് വരും, ആശ്വസിപ്പിക്കാന്‍,
എല്ലാവരും കൂടിയിരുന്ന് ദുആ ചെയ്ത് പിരിയും,
പിറ്റേന്ന് യാന്ത്രികമായി ജോലിക്ക് പോവേണ്ടിയും വരും,
മേലെപറഞ്ഞ പല കാരണങ്ങളാലും നാട്ടിലേക്കുള്ള യാത്ര മുടങ്ങിയെന്നും വരും,
കുഞ്ഞുന്നാളില്‍ നൂറ് മുത്തം തന്ന് തന്നെ വാരിപ്പുണര്‍ന്ന ഉറ്റവരുടെ മുഖത്തേക്ക് അവസാനമായൊന്ന് നോക്കാനായില്ലെങ്കില്‍.....
ഒരു മുത്തമെങ്കിലും അവര്‍ക്ക് തിരിച്ച് നല്‍കാനായില്ലെങ്കില്‍.....
പിന്നെയീ ജീവിതത്തിനെന്തര്‍ത്ഥം.....
നീ കാക്കണേ നാഥാ.....
ഏത് സമയത്താണെന്നറിയില്ല,
നാട്ടില്‍ നിന്ന് വിളി വരുന്നത്,
ഉറ്റവരുടെ ഉടയവരുടെ മരണ വാര്‍ത്തയുമായി,
ഇന്നലെ അശ്റഫ് പടിഞ്ഞാറത്തറ തന്‍റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോഴാണ് ഇത് കൂടുതല്‍ ബോധ്യമായത്,
ലീവ് കഴിഞ്ഞ് തിരിച്ചെത്തി കുറച്ച് ദിവസമേ ആയിട്ടുള്ളുവത്രെ, അവന്‍റെ സഹമുറിയനായ സുഹൃത്ത്...
ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികളുടെ ബാലന്‍സ് എത്രയാണെന്ന് പറയേണ്ടതില്ലല്ലോ,
പലപ്പോഴും തിരിച്ച് വരേണ്ട കാശ് പോലും കടം വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും.
ഇിവിടെയെത്തിയാല്‍ അടുത്ത മാസത്തെ ശമ്പളം കിട്ടുന്നത് വരെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ അടുത്ത് നിന്ന് കടം വാങ്ങി വേണം ചെലവ് കഴിക്കാന്‍,
പലപ്പോഴും ഇത്തരം അവസരങ്ങളില്‍ നേരത്തെ പറഞ്ഞപോലെയുള്ള അടിയന്തര ഫോണുകള്‍ അഥവാ മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ താങ്ങാവുന്നതിലപ്പുറമായിരിക്കും
ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കാന്‍ സുഹൃത്തുക്കളും കുടുംബക്കാരും ഉണ്ടാവാറുണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല,
ഇനി നാട്ടിലേക്ക് വിമാനം കയറാനുള്ള ചെലവും മറ്റും റെഡിയായാലും വിസ, എക്സിറ്റ് പോലോത്ത പ്രശ്നങ്ങള്‍ വേറെയും,
ചിലപ്പോള്‍ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടാവും, പുതുക്കിയിട്ടുണ്ടാവില്ല,
എക്സിറ്റിനായി കഫീലുമായി ബന്ധപ്പെട്ടാല്‍
കഫീല്‍ യാത്രയിലോ മറ്റോ ആയിരിക്കും,
അവസാനം വേദനകള്‍ കടിച്ചിറക്കി
തലയിണയില്‍ കണ്ണീരൊപ്പേണ്ടി വരും.....
പ്രവാസികളുടെ ദുഃഖങ്ങളില്‍ ഏറ്റവും വേദനാജനകമായ ഒന്നാണിത്.
ഉറ്റവരുടെയും ഉടയവരുടെയും മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട്ടുകാരും കുടുംബക്കാരുമൊക്കെ റൂമിലേക്ക് വരും, ആശ്വസിപ്പിക്കാന്‍,
എല്ലാവരും കൂടിയിരുന്ന് ദുആ ചെയ്ത് പിരിയും,
പിറ്റേന്ന് യാന്ത്രികമായി ജോലിക്ക് പോവേണ്ടിയും വരും,
മേലെപറഞ്ഞ പല കാരണങ്ങളാലും നാട്ടിലേക്കുള്ള യാത്ര മുടങ്ങിയെന്നും വരും,
കുഞ്ഞുന്നാളില്‍ നൂറ് മുത്തം തന്ന് തന്നെ വാരിപ്പുണര്‍ന്ന ഉറ്റവരുടെ മുഖത്തേക്ക് അവസാനമായൊന്ന് നോക്കാനായില്ലെങ്കില്‍.....
ഒരു മുത്തമെങ്കിലും അവര്‍ക്ക് തിരിച്ച് നല്‍കാനായില്ലെങ്കില്‍.....
പിന്നെയീ ജീവിതത്തിനെന്തര്‍ത്ഥം.....
നീ കാക്കണേ നാഥാ.....
No comments:
Post a Comment