"മ്മാ...., ചോറ്ങ്ങെട്ത്തോ"
ന്നും പറഞ്ഞായിരിക്കും വീട്ടിലേക്ക് കയറിച്ചെല്ലാറ്,
ചോറും കറിയും മുന്നില്‍ കൊണ്ട് വച്ചാല്‍ മാത്രം തിന്ന് കൊടുക്കും,
ഇങ്ങനെയായിരുന്നു നമ്മിലധിക പേരും വീട്ടില്‍,
അടുക്കള കണ്ടവര്‍ ചുരുക്കം,
പീട്യേ പോയി വല്ല സാധനവും വാങ്ങാന്‍ പറഞ്ഞാല്‍ കേട്ടഭാവം പോലും നടിക്കില്ല,
പക്ഷെ, ഇവരൊക്കെ ഗള്‍ഫില്‍ വന്നാല്‍ സൂപ്പര്‍ പണ്ടാരികളായി മാറിയിട്ടുണ്ടാവും,
നേരാം വണ്ണം ഒരു ഉള്ളി വെട്ടാന്‍ പോലും അറിയാത്തവരൊക്കെ ഗള്‍ഫില്‍ വന്ന് ബിരിയാണിയും മജ്ബൂസുമൊക്കെ വെക്കുന്നത് കണ്ടാല്‍ അന്തം വിട്ട് നിന്ന് പോകും,
പ്രവാസി ഭക്ഷണങ്ങള്‍ക്ക് പ്രത്യേകതകളേറെയാണ്,
ആദ്യമായി പ്രഭാത ഭക്ഷണം,
മുക്കാല്‍ ഭാഗം പ്രവാസികള്‍ക്കും പ്രഭാത ഭക്ഷണം എന്നൊന്നില്ലെന്നതാണ് സത്യം,
കയ്യില്‍ കാശില്ലാഞ്ഞിട്ടോ, ഉള്ളത് ചെലവാക്കാന്‍ മടിയായിട്ടോ, അല്ലെങ്കില്‍ വീ്ട്ടുകാര്‍ക്ക് വേണ്ടി കരുതി വെച്ചതാണെന്നും പറഞ്ഞ് വല്ലവന്‍റെയും സിമ്പതി വാങ്ങിക്കാന്‍ വേണ്ടിയോ ഒന്നുമല്ല കെട്ടോ,
രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി തുടങ്ങുന്നവനാണേല്‍ എണീക്കുന്നത് ഏഴരക്ക്, പതിനഞ്ച് മിനിറ്റ് കൊണ്ട് പല്ല് തേപ്പും കുളിയും,
ബാക്കി പതിനഞ്ച് മിനിറ്റ് മതിയാകില്ല ജോലിസ്ഥലത്തെത്താന്‍, പിന്നെയെവിടെ രാവിലെ ചായ കുടിക്കാന്‍ നേരം...
പോകുന്ന വഴിക്ക് ഒരു സാന്‍റവിച്ചോ കാലിച്ചായയോ വാങ്ങിക്കുടിച്ചെങ്കിലായി..., അത്ര തന്നെ,
അത് കൊണ്ട് തന്നെ ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം മാത്രമാണ് പ്രവാസിക്ക് വിധിച്ചിട്ടുള്ളത്,
കാര്യമായി രണ്ട് ഭക്ഷണങ്ങളാണ് പ്രവാസിക്കുള്ളത്,
കുബ്ബൂസും മജ്ബൂസും,
മജ്ബൂസ് പതിയെപ്പതിയെ മലയാളക്കര പിടിച്ചിട്ടുണ്ടെങ്കിലും തനതായ കുബ്ബൂസിപ്പോഴും കേരളത്തിലെത്തിയിട്ടില്ല,
കുബ്ബൂസും മജ്ബൂസും വെറും ഭക്ഷണങ്ങളല്ല,
ഒരു സംസ്ക്കാരത്തിന്‍റെ കൂടി ഭാഗമാണ്.
അറബിയും മലയാളവും കുറേ ബുദ്ധിമുട്ടുകളും കുരുട്ടുബുദ്ധിയും കുനിഷ്ടുമെല്ലാം കൂടിച്ചേര്‍ന്ന ഒരു സംസ്ക്കാരത്തിന്‍റെ ഭാഗം,
ബാച്ചിലേഴ്സിന് ഒരനുഗ്രഹം തന്നെയാണ് കുബ്ബൂസ്,
തൊട്ടുകൂട്ടാന്‍ തക്കാളി ചാലിച്ച കറിയുണ്ടെങ്കില്‍ പ്രവാസിക്കത് മതി കൂട്ടിയടിക്കാന്‍...
അതും വേണമെന്നില്ല, ഗ്രോസറികളില്‍ കിട്ടും ഒരു രിയാലിന് തൈര് പാക്കറ്റ്, അത് തന്നെ ധാരാളം,
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏവരെയും കാണാം കുബ്ബൂസിന്‍റെ കസ്റ്റമേഴ്സില്‍, പണത്തിനും പദവിക്കുമനുസരിച്ച് ചിലപ്പോ കൂട്ടുകറിയില്‍ മാറ്റം വന്നേക്കാം, എന്നാലും കുബ്ബൂസായിരിക്കും താരം.
പിന്നെയുള്ളത് മജബൂസ്,
ബിരിയാണിയുടെ അനിയനായിട്ട് വരും,
അറബികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമെന്തെന്നറിയില്ല,
പ്രവാസികള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം പാകം ചെയ്യാനുള്ള സുഖം തന്നെ,
മസാലയില്‍ ഇറച്ചിവേവിച്ച് അരിയുമിട്ട് വറ്റിച്ചെടുത്താല്‍ മജ്ബൂസായി,
നാടന്‍ ചോറാവുമ്പോ കറി, ഉപ്പേരി, മീന്‍ തുടങ്ങിയവയെല്ലാം വേണം, മജ്ബൂസാവുമ്പോ ഇതൊന്നും വേണ്ട, അത് തന്നെ,
ചുരുക്കിപ്പറഞ്ഞാല്‍ ഈ കുബ്ബൂസും മജ്ബൂസുമില്ലായിരുന്നെങ്കില്‍.. ....
"ഇല്ലായിരുന്നെങ്കില്‍....??"
വേറെന്തെങ്കിലും ഒണ്ടാക്കിക്കഴിക്കും, അല്ല പിന്നെ....

ചുരുക്കിപ്പറഞ്ഞാല്‍ ഈ കുബ്ബൂസും മജ്ബൂസുമില്ലായിരുന്നെങ്കില്‍..
"ഇല്ലായിരുന്നെങ്കില്‍....??"
വേറെന്തെങ്കിലും ഒണ്ടാക്കിക്കഴിക്കും, അല്ല പിന്നെ....

No comments:
Post a Comment