പാലക്കാട്ടുകാരന്‍ ഒരു അയ്യരുണ്ട്,
തൊട്ടടുത്ത ഓഫീസിലാണ് ജോലി,
വയസ്സ് ഏകദേശം അമ്പതിനടുത്ത് കാണും,
പരമസാധുവാണ് ആള്‍,
വായില്‍ വിരല്‍ വെച്ച് കൊടുത്താലും കടിക്കില്ലെന്ന് കേട്ടിട്ടില്ലേ,
അതിയാളെക്കുറിച്ചാണ്,
പ്രവാസിയായിട്ട് വെറും രണ്ട് മാസമേ ആയുള്ളൂ,
ദിവസവും എന്‍റടുത്ത് വരാറുണ്ട്, എന്തെങ്കിലും സര്‍വീസിന്,
അദ്ദേഹത്തെക്കാള്‍ പ്രായക്കുറവുള്ള ഒരു മലയാളിയാണ് മൊതലാളി,
തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്ക് പറയും,
അതും എല്ലാവരുടെയും മുന്നില്‍ വെച്ച്,
എല്ലാം കേട്ട് സഹിച്ചങ്ങനെ നില്‍ക്കും അയാള്‍,
ഇന്നും എന്‍റടുത്ത് വന്നിരുന്നു ഇല്ലാത്ത ഒരു മെയില്‍ പ്രിന്‍റെടുക്കാന്‍,
മെയില്‍ വന്നിട്ടില്ലെന്ന് മൊതലാളിയോട് വിളിച്ച് പറഞ്ഞപ്പോള്‍ അതിനും കിട്ടി തെറി...
അയാളുടെ അവസ്ഥ കണ്ട് എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി,.
പലപ്പോഴായി അയാളുടെ ജീവിത കഥ എന്നോട് പറഞ്ഞ് തന്നിട്ടുണ്ട്,
ബ്രാഹ്മണനായിട്ടും വയസ്സ് അമ്പതിനോടടുത്തിട്ടും വിദേശത്ത് ജോലി ചെയ്യേണ്ടി വന്നത് നിര്‍ബന്ധിതനായിട്ടാണത്രെ,
വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം,
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ അയാള്‍ സ്വയം സമാധാനിച്ചു
ആ ഒരു കൊല്ലം എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം
അത് കഴിഞ്ഞാല്‍ ജോലി മാറാമല്ലോ,
ഖത്തറിലെ വിസ നിയമപ്രകാരം എത്ര
കൊല്ലം കഴിഞ്ഞാലും കമ്പനി മാറണമെങ്കില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ എന്‍. ഒ. സി നിര്‍ബന്ധമാണെന്ന് പറഞ്ഞപ്പോള്‍ ആ പ്രതീക്ഷയും ഇല്ലാതായി അയാള്‍ക്ക്,
എന്‍റെ സംശയം അതല്ല,
എങ്ങിനെ അയാള്‍ ഇതെല്ലാം സഹിച്ചിങ്ങനെ പിടിച്ച് നില്‍ക്കുന്നു,
ചോദിക്കണമെന്ന് വിചാരിച്ച് നാവെടുത്തതെയുള്ളു,
അതറിഞ്ഞിട്ടാണെന്ന് തോന്നുന്നു, ഉടനെ അയാള്‍ പേഴ്സില്‍ നിന്നും ഒരു ഫോട്ടോയെടുത്ത് കാണിച്ചു,
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബ ഫോട്ടോ,
രണ്ട് പെണ്‍മക്കള്‍, ഒരാള്‍ കല്യാണപ്രായമടുത്ത് നില്‍ക്കുന്നു,
അയാളെന്നോട് പറഞ്ഞു: വല്ലാതെ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഈ ഫോട്ടോയെടുത്ത് ഒന്ന് നോക്കും,
ആ മുഖങ്ങള്‍ കാണുമ്പോള്‍ ദുഃഖങ്ങളെല്ലാം അലിഞ്ഞില്ലാതാകും....
ഒരു പക്ഷെ, ഓരോ പ്രവാസിയെയും ജീവിതം മുന്നോട്ട് നീക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം....

No comments:
Post a Comment