ഓരോ പ്രവാസി റൂമിലെയും അഭിവാജ്യ ഘടകമാണ് ഈ കിണര്‍.തോടും പുഴയുമൊക്കെയുണ്ടെങ്കിലും കുടിവെള്ളം വേണെങ്കീ കിണറിനെത്തന്നെ ആശ്രയിക്കേണ്ടി വരുമല്ലോ,
അത് പോലെയാണിതും,
പമ്പ് ഉപയോഗിച്ച് പുഷ് ചെയ്ത് കുടിക്കുമ്പോ കിണറ്റീന്ന് വെള്ളം കോരിയെടുക്കുന്ന പോലെത്തന്നെ,
കാശ് കൊടുത്തു വാങ്ങണമെന്നത് കൊണ്ട് തന്നെ വെള്ളത്തിന്‍റെ ദൌര്‍ലഭ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് വിശദീകരിക്കേണ്ട ആവശ്യമൊന്നും ഇവിടില്ല.
എല്ലാ പള്ളീടെ മുന്നിലുമുണ്ടാകും കുടിവെള്ളത്തിന്‍റെ ടാപ്പ്
അതൊരാശ്വാസമാണ്.
കുടിവെള്ളം മുട്ടില്ലെന്നര്‍ത്ഥം.
നാല്‍പത്തിയൊന്ന് എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും അടക്കം നാല്‍പത്തിനാല് നദികളുണ്ട് കേരളത്തില്‍,
കായലും തോടും കിണറുകളും എണ്ണുകയാണെങ്കില്‍ എസ്പതിനായിരത്തിലധികം വരും,
എന്നാലും നമ്മുടെ പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ ഗോവിന്താ...
"ശൂ...ശൂ......."
കാറ്റല്ലാതൊന്നുമുണ്ടാകില്ലതില്‍,
അവിടെയാണ് ഗള്‍ഫുനാടുകളിലെ "പഞ്ചായത്ത് പൈപ്പി"ന്‍റെ മേന്മ,
കടലല്ലാതെ പ്രകൃതിയിലെ മറ്റൊരു ജലസ്രോതസ്സും ഇല്ലാഞ്ഞിട്ട് പോലും ഇവിടെ പൈപ്പിലെ വെള്ളം തീര്‍ന്നതായി ആരും പറഞ്ഞ് കേട്ടിട്ട് പോലുമില്ല,
അതുമല്ല കൊല്ലങ്ങളോളം ഉപയോഗിക്കാനുള്ള വെള്ളം
ഓരോ രാജ്യത്തും ശേഖരിച്ച് വെച്ചിട്ടുണ്ടത്രെ,
ഇവിടങ്ങളിലെ ഭരണാധികാരികളെ അഭിനന്ദിക്കാതെ വയ്യ,
പൈപ്പ് വെള്ളത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്,
ഏത് സമയത്തും അല്‍പം കൃത്രിമ ചൂടുണ്ടാവും.
തണുപ്പ് കാലത്തിത് ചില്ലറയൊന്നുമല്ല ആശ്വാസം.
പ്രവാസി എപ്പോഴും ചൂടുള്ള വെള്ളത്തിലാണ്
കുളിക്കാന്‍ വിധിക്കപ്പെട്ടത്,
ചൂട് കാലത്ത് പ്രകൃതിയിലെ ചൂട് കാരണം വെള്ളം
ഓട്ടോമാറ്റിക്കായി ചൂടായിട്ടുണ്ടാവും,
തണുത്ത വെള്ളം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ തലേന്ന് രാത്രി തന്നെ ബക്കറ്റില്‍ പിടിച്ച് വെക്കണം,
മ്മളെപ്പോലോത്ത മടിയന്മാരുണ്ടോ അതിനൊക്കെ മെനക്കെടുന്നു.. ?
തണുപ്പുകാലത്താണെങ്കില്‍ ഹീറ്ററ് വെച്ച് ചൂടാക്കിയ വെള്ളമായിരിക്കും, അല്ലാതെ കുളിക്കാനൊക്കത്തില്ല.
ചുരുക്കത്തില്‍ ചുട്ടുപൊള്ളുന്ന മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാന്‍ പ്രവാസിക്ക് വിധിയില്ലെന്നര്‍ത്ഥം....
No comments:
Post a Comment