ഇന്ന് രാവിലെ റൂമില്‍ നിന്നിറങ്ങിയപ്പോ എന്നും കാണുന്ന ബലദിയ ക്ലീനിംഗുകാരന്‍ ഞങ്ങടെ കൊമ്പൌണ്ടിന് മുന്നില്‍ ക്ലീന്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.
ബംഗാളിയാണ്
ഏകദേശം അറുപതിനോടടുത്ത് പ്രായം കാണും,
പ്രായക്കൂടുതല്‍ കാരണമുണ്ടാകുന്ന സ്വാഭാവിക ദേശ്യം എന്നും മുഖത്തുണ്ടാകാറുണ്ട്.
മാലിന്യങ്ങള്‍ അങ്ങിങ്ങ് വലിച്ചെറിഞ്ഞത് കാണുമ്പോ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് ക്ലീന്‍ ചെയ്യാറ്.
ഉടനെ ഒരു മിസ് രി എന്ന് തോന്നിക്കുന്ന ഒരാള്‍ ലാന്‍ക്രൂയിസറില്‍ വന്ന് റോഡില്‍ ബ്രേക്കിട്ടു,
ഗ്ലാസ് തുറന്ന് ക്ലീനിംഗുകാരനെ വിളിക്കുന്നുണ്ട്,
അയാള്‍ ശ്രദ്ധിക്കുന്നില്ല.
റോഡിന്‍റെ നടുവില്‍ തന്നെ വണ്ടി നിര്‍ത്തിയത് കൊണ്ട് പിന്നില്‍ വാഹനം വന്ന് റോഡ് ബ്ലോക്കാവുന്ന അവസ്ഥയെത്തി,
പിന്നിലുള്ള വണ്ടിക്കാര്‍ അയാളെ ചീത്ത വിളിക്കാനും,
മിസ്റി വണ്ടി മുന്നോട്ടെടുത്ത് സൈഡാക്കി,
വീണ്ടും വിളിച്ചു,
അവസാനം നമ്മുടെ ബലദിയക്കാരന്‍ അടുത്തേക്ക് ചെന്നു,
മിസ്റി കീശയില്‍ കൈയ്യിട്ട് ഒരു നോട്ടെടുത്ത് അയാള്‍ക്ക് നീട്ടുന്നു,
എവിടെയാണ് നന്മ ഒളിച്ച് കിടക്കുന്നതെന്ന് മനസ്സിലാക്കാതെ പോവുന്ന നിമിഷങ്ങള്‍,
അതിലപ്പുറം നാമൊക്കെ ചെയ്തു എന്ന് പറയുന്ന കാര്യങ്ങള്‍ ഒന്നുമല്ലെന്ന തോന്നലും....

No comments:
Post a Comment